Wednesday, 29 May 2013

മഴക്കാടുകളിലെ ജൈവവൈവിധ്യം

 ജൈവവൈവിധ്യത്തിന്റെ ഈറ്റില്ലങ്ങളാണ്  മഴക്കാടുകൾ. വളരെ സന്തുലിതമായ ആവാസവ്യവസ്തകളാണ് ഇവ. മഴക്കാടുകളിലെ മരങ്ങൾ വമ്പൻ വാട്ടർ പമ്പ്‌ കൾ പോലെ പ്രവർത്തിക്കുന്നു. ഇവയുടെ വേരുകളും അവയെ ചുറ്റിപ്പറ്റി ജീവിക്കുന്ന സൂക്ഷ്മ കുമിളുകളും വെള്ളത്തെ വലിച്ചെടുക്കുന്നു. ഈ വെള്ളത്തിന്റെ  ഒരു ഭാഗത്തെ മരങ്ങൾ ഇലകൾ വഴി അന്തരീക്ഷത്തിലേക്ക് വിടുന്നു. നീരാവി രൂപത്തിലുള്ള ഈ വെള്ളം മഴമേഖങ്ങളായി മാറുകയും മഴയായും മഞ്ഞായും പെയ്യുകയും ചെയ്യുന്നു.
  168 cm മുതൽ 1000 cm വരെ വർഷത്തിൽ മഴ ലഭിക്കുന്ന നിത്യഹരിത വനങ്ങളെ മഴക്കാടുകൾ എന്നുപറയുന്നു.ഇവിടെ മരങ്ങളും ചെടികളും ഇടതൂർന്ന് വളരുന്നു. ഇവിടുത്തെ ജൈവ വൈവിധ്യനിരീക്ഷണവും പഠനവും വളരെയേറെ കൌതുകമുണ ർത്തുന്ന ഒന്നാണ്.                                          



മഴക്കാടുകളിലെ ജീവികളിലൂടെ .........                     

1.  വനത്തിലെ കർഷകർ      
             
വാനരന്മാരാണ് മഴക്കാടുകളിലെ കർഷകർ. മരങ്ങളും ചെടികളും വളർത്തുന്നത് ഈ വാനരന്മാരാണ്. ഇവ നിരവധി മരങ്ങളുടെയും ചെടികളുടെയും പഴങ്ങളും കായ്കളും ഭക്ഷിക്കുകയും വിത്തുകൾ കാഷ്ഠം വഴിയും അല്ലാതെയും വന മണ്ണിൽ നിക്ഷേപിക്കുകയും ചെയ്യുന്നു.മരങ്ങളിൽ കയറി ശിഖരങ്ങൾ ഒടിച്ച് പച്ചിലകൾ കടിച്ചും കൂടുണ്ടാക്കിയും ഉണ്ടാകുന്ന  വിള്ളലുകളിലൂടെ പതിക്കുന്ന സൂര്യപ്രകാശം താഴെയുള്ള കുറ്റി ചെടികൾക്കും  സസ്യങ്ങൾക്കും വളരാനുള്ള ഊർജം നല്കുന്നു.
2.പക്ഷി കൂട്ടവും കള കൂജനങ്ങളും               

ലോകത്തിലെ പക്ഷികളിൽ അധികവും കാണുന്നത് മഴക്കാടുകളിലാണ്. നാം ഇതുവരെ കാണാത്ത വർണങ്ങളിലുള്ള പക്ഷികളും ഇതുവരെ കേൾക്കാത്ത പാട്ടുകളും മഴക്കാടുകളുടെ ഉള്ളറകളിൽ ഉണ്ടെത്രെ.
3. ഇത്തിരി കുഞ്ഞന്മാർ                                   
ഉറുമ്പുകളും വണ്ടുകളും വിട്ടിലുകളും മണ്ണിരകളും ചീവീടുകളും കൂണുകളും ഒക്കെ മഴക്കാടുകളിലെ കുഞ്ഞു ജീവികൾ ആണ്. വനമണ്ണിലെ മൃതമായ സസ്യ ജന്തു അവശിഷ്ടങ്ങളെ തിന്ന് പുറന്തള്ളി ഇവ മണ്ണിൽ പോഷകങ്ങളെ ചേർക്കുന്നു. അങ്ങനെ ചെടികൾക്കും മരങ്ങൾക്കും തഴച്ചു വളരാൻ സാഹചര്യം ഉണ്ടാക്കുന്നു. 
4."വണ്ടത്താനെ , വണ്ടത്താനെ കളിയാടീടാൻ വരുമോ നീ?
    പാടില്ലാ. പൂക്കളിലെ തേൻ നുകരാൻ പോകുന്നു."
തേനീച്ചകളും തേൻ വണ്ടുകളും മഴക്കാടുകളിൽ ധാരാളമുണ്ട്. ഇവ മരങ്ങളിലും ചെടികളിലും ഒക്കെ പാറി നടന്നു പൂമ്പൊടിയും പൂന്തേനും ശേഖരിക്കുന്നു.ഇതോടൊപ്പം പരാഗണവും നടക്കുന്നു.മനുഷ്യർക്ക് പോഷക സമ്പുഷ്ടമായ തേൻ ലഭിക്കുന്നത് ഇവയുടെ പ്രവർത്തനം മൂലമാണ്.
5."ഗർ .... ഗർ .." പാവം ക്രൂരന്മാർ 
മഴക്കാടുകളിലെ ഭകഷ്യ ശ്ര്യംഖലയിൽ ഏറ്റവും മുകൾത്തട്ടിൽ വരുന്ന ഇരപിടിയന്മാരായ മാംസഭോജികൾ. ഇവ നശിച്ചാൽ സസ്യ ഭോജികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച് ഭക്ഷ്യ ശ്ര്യംഖലയും കാടിന്റെ സന്തുലിതാവസ്ഥയും താറുമാറാകുന്നു.
6.ആന കമ്പോസ്റ്റ് 
ആന തിന്നുന്നതിൽ 45ശതമാനം മാത്രമേ ദഹിപ്പിക്കുന്നുള്ളൂ.ബാക്കി ആനപിണ്ടമായി പുറത്തേക്ക് വരും. ഇത് മുളക്കാതെ  കിടക്കുന്ന വിത്തുകൾക്ക് വളമാകും.ചില സസ്യങ്ങളുടെ വിത്ത് മുളയ്ക്കണമെങ്കിൽ  ആനപ്പിണ്ടം കൂടിയേ തീരൂ.


മഴക്കാടുകളിൽ ഇനിയും കോടിക്കണക്കിനു ജീവജാലങ്ങളുണ്ട്. ഇവയൊക്കെ പരസ്പരം ആശ്രയിച്ചു ജീവിക്കുന്നു. ഒരു ചെടി നശിച്ചാലും ഒരു ജന്തു ജാതി നശിച്ചാലും മഴക്കാടിലെ ആവാസ വ്യവസ്ഥ താറുമാറാകും. മഴകാടുകൾ നഷ്ടമായാൽ നികത്താനാകാത്ത നഷ്ടങ്ങൾ ഭൂമിക്കു സംഭവിക്കും... അതിനാൽ നമ്മുടെ വനഭൂമി നാം സംരക്ഷിക്കുക.

                                                                                                Sherna And Nasila

No comments:

Post a Comment