Bio Focus
Friday, 14 June 2013
Thursday, 6 June 2013
മെർക്കുറിയെ പറ്റി ഇത്രെയെങ്കിലും അറിയുക
പൗരാണിക കാലം തൊട്ടേ മെർക്കുറി എന്ന ലോഹം ഉപയോഗിച്ചിരുന്നു. പുരാതന ഇന്ത്യയിലും ചൈനയിലും ഇതിന്റെ ഉപയോഗം ഉണ്ടായിരുന്നു. സൗരയൂഥത്തിലെ ബുധൻ (മെർക്കുറി) എന്ന ഗ്രഹത്തിന്റെ പേരാണ് ലോഹതിനും ഇട്ടത്. മെർക്കുറിയുടെ രാസപ്രതീകം Hg ആണ്. water silver എന്ന് അർത്ഥം വരുന്ന ഹൈഡ്ര ഗൈസ് എന്ന വക്കിൽ നിന്നാണ് ഹൈഡ്ര ഗൈറം എന്ന പേര് ലഭിച്ചത് .
ഭുവൽക്കത്തിൽ മെർക്കുറിയുടെ അളവ് കുറവാണ് . മെർക്കുറി യുടെ പ്രധാന ആയിരാണ് സിന്നബാർ . റോസ്റ്റിങ്ങിനും ഡിസ്റ്റില്ലേഷനും വിധേയമാക്കിയ ശേഷം മെർക്കുറി ബാഷ്പം വെള്ളത്തിനടിയിൽ വച്ച് ശേഖരിക്കുന്നു. ഈ മെർക്കുറിയെ നേർപ്പിച്ച നൈട്രിക് ആസിഡ് ഉപയോഗിച്ച് കഴുകി മാലിന്യങ്ങൾ ലയിപ്പിച്ച് മാറ്റുന്നു. വാക്വം ഡിസ്റ്റില്ലേഷൻ വഴി ശുദ്ധീകരണ പ്രക്രീയ പൂർത്തിയാക്കുന്നു. മെർക്കുറി പ്രധാന ഖടക മായ ലോഹ ലായനികൾ ആണ് അമാൽഗങ്ങൾ
ഉപയോഗങ്ങൾ
മെർക്കുറി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു വസ്തു ആണ്. മെർക്കുറിയുടെ മൂലക രൂപത്തെക്കാൾ ഓർഗാനിക് സംയുക്തങ്ങളാണ് കൂടുതൽ അപകടകാരികൾ.
കേന്ദ്ര നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന മെർക്കുറിവിഷബാധയാണ് മീനമാതാ രോഗം. ഓർഗാനിക് സംയുക്തമായ മീഥയിൽ മെർക്കുറി ആയിരുന്നു ഇതിനു കാരണം .
അടിസ്ഥാന വിവരം
ആറ്റോമിക സംഖ്യ -80
പ്രതീകം -Hg
സാന്ദ്രത -13.5g/cm3
തിളനില -356.58
ഉരുകുന്ന ഊഷ്മാവ് - (-38.87)
Rajisha
Department of Physical Science, MCTE

- ദന്ദ വൈദ്യത്തിൽ പല്ലിന്റെ പോട് അടയ്കാൻ അമല്ഗങ്ങൾ ഉപയോഗിക്കുന്നു.
- അമോണിയം സംയുക്തങ്ങളെ തിരിച്ചറിയുവാൻ ഉപയോഗിക്കുന്നു
- തെര്മോമെറെർ ബാരോമീട്ടെർ എന്നീ ഉപകരണങ്ങളിൽ മെർക്കുറി ഉപയോഗിക്കുന്നു
- ചില മെർക്കുറി സംയുക്തങ്ങൾ ഔഷധങ്ങളായി ഉപയോഗിക്കുന്നു
- ഫ്ലുറസെൻറ് ലാംബുകളിൽ മെർക്കുറി ഉപയോഗിക്കുന്നു.
മെർക്കുറി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു വസ്തു ആണ്. മെർക്കുറിയുടെ മൂലക രൂപത്തെക്കാൾ ഓർഗാനിക് സംയുക്തങ്ങളാണ് കൂടുതൽ അപകടകാരികൾ.
കേന്ദ്ര നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന മെർക്കുറിവിഷബാധയാണ് മീനമാതാ രോഗം. ഓർഗാനിക് സംയുക്തമായ മീഥയിൽ മെർക്കുറി ആയിരുന്നു ഇതിനു കാരണം .
അടിസ്ഥാന വിവരം
ആറ്റോമിക സംഖ്യ -80
പ്രതീകം -Hg
സാന്ദ്രത -13.5g/cm3
തിളനില -356.58
ഉരുകുന്ന ഊഷ്മാവ് - (-38.87)
Rajisha
Department of Physical Science, MCTE
Monday, 3 June 2013
Wednesday, 29 May 2013
മഴക്കാടുകളിലെ ജൈവവൈവിധ്യം
ജൈവവൈവിധ്യത്തിന്റെ ഈറ്റില്ലങ്ങളാണ് മഴക്കാടുകൾ. വളരെ സന്തുലിതമായ ആവാസവ്യവസ്തകളാണ് ഇവ. മഴക്കാടുകളിലെ മരങ്ങൾ വമ്പൻ വാട്ടർ പമ്പ് കൾ പോലെ പ്രവർത്തിക്കുന്നു. ഇവയുടെ വേരുകളും അവയെ ചുറ്റിപ്പറ്റി ജീവിക്കുന്ന സൂക്ഷ്മ കുമിളുകളും വെള്ളത്തെ വലിച്ചെടുക്കുന്നു. ഈ വെള്ളത്തിന്റെ ഒരു ഭാഗത്തെ മരങ്ങൾ ഇലകൾ വഴി അന്തരീക്ഷത്തിലേക്ക് വിടുന്നു. നീരാവി രൂപത്തിലുള്ള ഈ വെള്ളം മഴമേഖങ്ങളായി മാറുകയും മഴയായും മഞ്ഞായും പെയ്യുകയും ചെയ്യുന്നു.
168 cm മുതൽ 1000 cm വരെ വർഷത്തിൽ മഴ ലഭിക്കുന്ന നിത്യഹരിത വനങ്ങളെ മഴക്കാടുകൾ എന്നുപറയുന്നു.ഇവിടെ മരങ്ങളും ചെടികളും ഇടതൂർന്ന് വളരുന്നു. ഇവിടുത്തെ ജൈവ വൈവിധ്യനിരീക്ഷണവും പഠനവും വളരെയേറെ കൌതുകമുണ ർത്തുന്ന ഒന്നാണ്.
മഴക്കാടുകളിലെ ജീവികളിലൂടെ .........
1. വനത്തിലെ കർഷകർ
വാനരന്മാരാണ് മഴക്കാടുകളിലെ കർഷകർ. മരങ്ങളും ചെടികളും വളർത്തുന്നത് ഈ വാനരന്മാരാണ്. ഇവ നിരവധി മരങ്ങളുടെയും ചെടികളുടെയും പഴങ്ങളും കായ്കളും ഭക്ഷിക്കുകയും വിത്തുകൾ കാഷ്ഠം വഴിയും അല്ലാതെയും വന മണ്ണിൽ നിക്ഷേപിക്കുകയും ചെയ്യുന്നു.മരങ്ങളിൽ കയറി ശിഖരങ്ങൾ ഒടിച്ച് പച്ചിലകൾ കടിച്ചും കൂടുണ്ടാക്കിയും ഉണ്ടാകുന്ന വിള്ളലുകളിലൂടെ പതിക്കുന്ന സൂര്യപ്രകാശം താഴെയുള്ള കുറ്റി ചെടികൾക്കും സസ്യങ്ങൾക്കും വളരാനുള്ള ഊർജം നല്കുന്നു.
2.പക്ഷി കൂട്ടവും കള കൂജനങ്ങളും
ലോകത്തിലെ പക്ഷികളിൽ അധികവും കാണുന്നത് മഴക്കാടുകളിലാണ്. നാം ഇതുവരെ കാണാത്ത വർണങ്ങളിലുള്ള പക്ഷികളും ഇതുവരെ കേൾക്കാത്ത പാട്ടുകളും മഴക്കാടുകളുടെ ഉള്ളറകളിൽ ഉണ്ടെത്രെ.
3. ഇത്തിരി കുഞ്ഞന്മാർ
ഉറുമ്പുകളും വണ്ടുകളും വിട്ടിലുകളും മണ്ണിരകളും ചീവീടുകളും കൂണുകളും ഒക്കെ മഴക്കാടുകളിലെ കുഞ്ഞു ജീവികൾ ആണ്. വനമണ്ണിലെ മൃതമായ സസ്യ ജന്തു അവശിഷ്ടങ്ങളെ തിന്ന് പുറന്തള്ളി ഇവ മണ്ണിൽ പോഷകങ്ങളെ ചേർക്കുന്നു. അങ്ങനെ ചെടികൾക്കും മരങ്ങൾക്കും തഴച്ചു വളരാൻ സാഹചര്യം ഉണ്ടാക്കുന്നു. 
4."വണ്ടത്താനെ , വണ്ടത്താനെ കളിയാടീടാൻ വരുമോ നീ?
പാടില്ലാ. പൂക്കളിലെ തേൻ നുകരാൻ പോകുന്നു."
തേനീച്ചകളും തേൻ വണ്ടുകളും മഴക്കാടുകളിൽ ധാരാളമുണ്ട്. ഇവ മരങ്ങളിലും ചെടികളിലും ഒക്കെ പാറി നടന്നു പൂമ്പൊടിയും പൂന്തേനും ശേഖരിക്കുന്നു.ഇതോടൊപ്പം പരാഗണവും നടക്കുന്നു.മനുഷ്യർക്ക് പോഷക സമ്പുഷ്ടമായ തേൻ ലഭിക്കുന്നത് ഇവയുടെ പ്രവർത്തനം മൂലമാണ്.
5."ഗർ .... ഗർ .." പാവം ക്രൂരന്മാർ
മഴക്കാടുകളിലെ ഭകഷ്യ ശ്ര്യംഖലയിൽ ഏറ്റവും മുകൾത്തട്ടിൽ വരുന്ന ഇരപിടിയന്മാരായ മാംസഭോജികൾ. ഇവ നശിച്ചാൽ സസ്യ ഭോജികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച് ഭക്ഷ്യ ശ്ര്യംഖലയും കാടിന്റെ സന്തുലിതാവസ്ഥയും താറുമാറാകുന്നു.
6.ആന കമ്പോസ്റ്റ്
ആന തിന്നുന്നതിൽ 45ശതമാനം മാത്രമേ ദഹിപ്പിക്കുന്നുള്ളൂ.ബാക്കി ആനപിണ്ടമായി പുറത്തേക്ക് വരും. ഇത് മുളക്കാതെ കിടക്കുന്ന വിത്തുകൾക്ക് വളമാകും.ചില സസ്യങ്ങളുടെ വിത്ത് മുളയ്ക്കണമെങ്കിൽ ആനപ്പിണ്ടം കൂടിയേ തീരൂ.
മഴക്കാടുകളിൽ ഇനിയും കോടിക്കണക്കിനു ജീവജാലങ്ങളുണ്ട്. ഇവയൊക്കെ പരസ്പരം ആശ്രയിച്ചു ജീവിക്കുന്നു. ഒരു ചെടി നശിച്ചാലും ഒരു ജന്തു ജാതി നശിച്ചാലും മഴക്കാടിലെ ആവാസ വ്യവസ്ഥ താറുമാറാകും. മഴകാടുകൾ നഷ്ടമായാൽ നികത്താനാകാത്ത നഷ്ടങ്ങൾ ഭൂമിക്കു സംഭവിക്കും... അതിനാൽ നമ്മുടെ വനഭൂമി നാം സംരക്ഷിക്കുക.
Sherna And Nasila

Subscribe to:
Posts (Atom)